01:22am 21 October 2026
NEWS
സ്വാതന്ത്ര്യസമര സേനാനി കുടിലിൽ ജോർജിനെ അനുസ്മരിച്ചു
03/10/2026  07:30 PM IST
nila
സ്വാതന്ത്ര്യസമര സേനാനി കുടിലിൽ ജോർജിനെ അനുസ്മരിച്ചു

ചെങ്ങന്നൂർ.
സബറീജനിൽപ്പെട്ട പുലിയൂർ വൈഎംസിഎ യിൽ സ്വാതന്ത്ര്യസമര സേനാനി കുടിലിൽ ജോർജിനെ അനുസ്മരിച്ചു. കുടിലിൽ ജോർജിന്റെ രക്തസാക്ഷിത്വ ദിനത്തിൽ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണയോഗത്തിൽ പുലിയൂർ വൈഎംസിഎ പ്രസിഡന്റ് ഫാദർ രാജൻ വർഗീസ് അധ്യക്ഷത വഹിച്ചു. യൂ ഡി ഫ് ചെയർമാൻ ജൂണി കുതിരവട്ടം യോഗം ഉദ്ഘാടനം ചെയ്തു. വൈഎംസിഎ ചെങ്ങന്നൂർ സബറീജൻ ചെയർമാൻ ജേക്കബ് വഴിയമ്പലം,  സബ്റീജിയൻ കൺവീനർ സതീഷ് മാണിക്കശ്ശേരി, ഫാ ജിജോ ജോയി, സെക്രട്ടറി ബാബു തോമസ്, ജോയിൻ സെക്രട്ടറി സ്റ്റാൻലി ജോർജ്, ട്രഷറർ ജോയ് എടവൂർ, കെ എസ് തോമസ്കുട്ടി ജോൺ സക്കറിയ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img